Hyderabad theatre stampede: Actor Allu Arjun moves high court
ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയില്‍. താന്‍ തിയേറ്ററിലെത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പറഞ്ഞിരുന്നതായും നടന്‍ പറയുന്നു.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് തനിക്കെതിരെ കേസെടുത്തതെന്നും ക്രമസമാധാനപാലനത്തിനായി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തുണ്ടായിരുന്നതായും നടന്‍ ഹര്‍ജിയില്‍ പറയുന്നു.
അല്ലു അര്‍ജിന്‍ നായകനായ പുഷ്പ ടു പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. തിയേറ്ററിലേക്ക് നടനും സംവിധായകനും അടക്കം എത്തിയതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ഇരച്ചെത്തിയാണ് അപകടമുണ്ടായത്.
ഇതേതുടര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയില്ലെന്ന പരാതിയില്‍ തിയേറ്റര്‍ ഉടമകളെയും അല്ലു അര്‍ജുനെയും ചേര്‍ത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് നടന്‍ 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അറിയിച്ചിരുന്നു. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Keywords: Hyderabad theatre stampede, High court, Allu Arjun, Police
COMMENTS