ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തവുമായി ബന്ധപ്പെട്ട് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഡിസ...
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോ ദുരന്തവുമായി ബന്ധപ്പെട്ട് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ 'പുഷ്പ 2' സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈദരാബാദ് പൊലീസ് നോട്ടീസ് നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് അല്ലു അര്‍ജുന് നോട്ടീസ് കൈമാറിയത്.
Key Words: Hyderabad Police, Allu Arjun


COMMENTS