കൊച്ചി: മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്ന് ഹൈക്കോടതി. വഖഫ് നോട്ടീസിന്‍മേലുളള തുടര്‍ നടപടികളില്‍ നിന്ന് മുനമ്പത്തുകാ...
കൊച്ചി: മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്ന് ഹൈക്കോടതി. വഖഫ് നോട്ടീസിന്‍മേലുളള തുടര്‍ നടപടികളില്‍ നിന്ന് മുനമ്പത്തുകാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ താല്‍ക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
മുനമ്പത്തെ തര്‍ക്കഭൂമി ഫറൂഖ് കോളജ് അധികൃതരില്‍ നിന്ന് തങ്ങളുടെ പൂര്‍വികര്‍ വാങ്ങിയതാണെന്നും വഖഫ് നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള പ്രദേശവാസികളായ ചിലരുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
വഖഫ് ബോര്‍ഡും ഭൂ ഉടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിവില്‍ കോടതിയിലാണ് അതിന് പരിഹാരം കാണേണ്ടത്.
വഖഫ് ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി വീണ്ടും ഈ മാസം 17ന് പരിഗണിക്കും.
key Words: High Court, Civil Court, Munambam land Issue, Temporary Stay, Interim Protection
COMMENTS