High court order about M.M Lawrence dead body issue
കൊച്ചി: സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണണെന്നുള്ള പെണ്‍മക്കളുടെ ഹര്‍ജി തള്ളി ഹൈക്കോടതി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി കോടതി ശരിവച്ചു.
മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കളായ ആശ ലോറന്‍സും സുജാത ബോബനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ ഈ ആവശ്യവുമായി ആശ ലോറന്‍സ് സമീപിച്ചിരുന്നെങ്കിലും കളമശേരി മെഡിക്കല്‍ കോളേജിന് തീരുമാനമെടുക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു കോടതി. ഇതെതുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതോടെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, M.M Lawrence, Dead body, Medical college
COMMENTS