High court banned strikes in Sabarimala
കൊച്ചി: ശബരിമലയില്‍ സമരങ്ങളും പ്രതിഷേധങ്ങളും വിലക്കി ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡോളി സമരങ്ങള്‍ പോലുള്ള സമരങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയില്‍ ഇത്തരം സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്ന് കോടതിചൂണ്ടിക്കാട്ടി.
ഡോളി സര്‍വീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരെയാണ് തൊഴിലാളികള്‍ സമരം നടത്തിയത്. സമരം ചര്‍ച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചിരുന്നു. ഈ സമരമാണ് ഹൈക്കോടതി എടുത്തുകാട്ടിയത്.
ഇത്തരം സമരങ്ങള്‍ തീര്‍ത്ഥാടനകാലത്തിനു മുന്‍പ് ഒത്തുതീര്‍പ്പാക്കണമെന്നു നിര്‍ദ്ദേശിച്ച കോടതി യാതൊരു വിധത്തിലുള്ള സമരങ്ങളും ശബരിമലയില്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി.
COMMENTS