High court about film industry exploitation
കൊച്ചി: സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈക്കോടതി.
ജനുവരി 31 വരെയാണ് ഇപ്രകാരം പരാതി നല്‍കാനാകുന്നത്. മാത്രമല്ല നേരത്തെ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ ഇതിനായി ബന്ധപ്പെട്ട നോഡല്‍ ഓഫീസറെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേക അന്വേഷണസംഘത്തെ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എ.ഐ.ജി പൂങ്കുഴലിയാണ് നോഡല്‍ ഓഫീസര്‍.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അതില്‍ നാലെണ്ണത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Keywords: High court, Film industry, Hema committee, Government
COMMENTS