ലക്‌നൗ: അധ്യാപകരുടെ ശുചിമുറിയിലെ ഒളിക്യാമറ സ്ഥാപിച്ച സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. നോയിഡയിലെ സെക്ടര്‍ 70 ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്...
ലക്‌നൗ: അധ്യാപകരുടെ ശുചിമുറിയിലെ ഒളിക്യാമറ സ്ഥാപിച്ച സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. നോയിഡയിലെ സെക്ടര്‍ 70 ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണു സംഭവം. അധ്യാപകര്‍ ശുചിമുറിയില്‍ കയറുന്നതന്റെ തത്സമയ ദൃശ്യങ്ങള്‍ ബള്‍ബ് ഹോള്‍ഡറിലൊളിപ്പിച്ച ക്യാമറയിലൂടെ തന്റെ കംപ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഡയറക്ടര്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. ക്യാമറ കണ്ടെത്തിയ അധ്യാപികയാണു പൊലീസില്‍ വിവരമറിയിച്ചത്.
തിങ്കളാഴ്ച ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ അസ്വാഭാവികമായ മങ്ങിയ വെളിച്ചം അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. ഉടനെ സ്‌കൂളിലെ സെക്യൂരിറ്റിയെ വിവരമറിയിച്ചു. അയാള്‍ ഇത് ക്യാമറയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് അധ്യാപിക ഇക്കാര്യം സ്‌കൂള്‍ ഡയറക്ടര്‍ നവനീഷ് സഹായിയെയും സ്‌കൂള്‍ കോ-ഓര്‍ഡിനേറ്ററെയും അറിയിച്ചെങ്കിലും ഇരുവരും യാതൊരു ഇടപെടലും നടത്തിയില്ല.
അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് നോയിഡ സെന്‍ട്രല്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ഡിസിപി) അന്വേഷണം നടത്തി. തുടര്‍ന്നു സ്‌കൂള്‍ ഡയറക്ടര്‍ നവനീഷ് സഹായിയെ അറസ്റ്റ് ചെയ്തു. 22,000 രൂപയ്ക്കു താന്‍ ഒളിക്യാമറ ഓണ്‍ലൈനില്‍ വാങ്ങിയതായി സ്‌കൂള്‍ ഡയറക്ടര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഒളിക്യാമറ പ്രവര്‍ത്തനക്ഷമമാണെന്നും ദൃശ്യങ്ങള്‍ റിക്കോര്‍ഡ് ചെയ്യാതെ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
Key Words: School, Spy Camera, Arrest
COMMENTS