തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ കേരളത്തില്‍ ത...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ കേരളത്തില്‍ തീവ്ര മഴയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
രണ്ടിടത്ത് 350 മില്ലി മീറ്ററിലധികവും 71 ഇടത്ത് 100 മില്ലി മീറ്ററിലധികവുമാണ് മഴ പെയ്തിരിക്കുന്നത്. മഞ്ചേശ്വരത്ത് 378.2 മില്ലി മീറ്ററും ഉപ്പളയില്‍ 358 മി.മീ മഴയുമാണ് ലഭിച്ചത്.
അതേസമയം വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇതനുസരിച്ച് കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
Key Words: Heavy Rain, North Kerala, Orange Alert, Kannur, Kasaragod
COMMENTS