പത്തനംതിട്ട : മഴ ശക്തമായതിനാല്‍ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം - പുല്ലുമേട് കാനന പാത വഴി ഇന്ന് തീര്‍ത്ഥാടകരെ കയറ്റി ...
പത്തനംതിട്ട : മഴ ശക്തമായതിനാല്‍ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം - പുല്ലുമേട് കാനന പാത വഴി ഇന്ന് തീര്‍ത്ഥാടകരെ കയറ്റി വിടില്ല. മുക്കുഴി കാനനപാതയിലൂടെയുള്ള യാത്രയ്ക്കും നിരോധനമുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം.
പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
വനത്തില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. തുടര്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
Key Words: Heavy rain, Restrictions, Sabarimala Yatra
COMMENTS