തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയില്‍. തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടല്‍ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്...
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയില്‍. തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടല്‍ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചയ്ക്കലുള്ള ബാറില്‍ സംഘര്‍ഷമുണ്ടായത്. തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയര്‍പോര്‍ട്ട് സാജന്റെ മകന്‍ ഡാനിയാണ് ഈ ബാറില്‍ ഡി ജെ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിര്‍ ചേരിയില്‍പ്പെട്ടവരാണ് ഡാനിയും സംഘവും. ഡാനി നടത്തിയ ഡി ജെ പാര്‍ട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയത്.
ഡി ജെക്കിടെ ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടലും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു.
Key Words: Ganster, Om Prakash, Police, Case, Arrest
COMMENTS