ആലപ്പുഴ: സി പി എം നേതാവും മുൻമന്ത്രിയുമായ ജി സുധാകരനും ഭാര്യയും മനസുകൊണ്ട് ബി ജെ പി അംഗത്വം സ്വീകരിച്ചവരാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡ...
ആലപ്പുഴ: സി പി എം നേതാവും മുൻമന്ത്രിയുമായ ജി സുധാകരനും ഭാര്യയും മനസുകൊണ്ട് ബി ജെ പി അംഗത്വം സ്വീകരിച്ചവരാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ.
അവരെ വീട്ടില്‍പോയി കണ്ട് സംസാരിച്ചിരുന്നുവെന്നും ഷാള്‍ അണിയിച്ചിരുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കെ ടി ജയകൃഷ്ണൻ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതാനും ദിവസം മുൻപ് ആലപ്പുഴയിലെ വീട്ടില്‍ പോയാണ് സുധാകരനെ നേരില്‍ കണ്ടത്. വീടിന്റെ ഗേറ്റിലേക്ക് വന്നാണ്സുധാകരൻ സ്വീകരിച്ചതെന്നും അത് ബി ജെ പിക്കുള്ള സ്വീകരണമായിട്ടാണ് കാണുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്മ്യൂണിസ്റ്റുകാർ യഥാർത്ഥ സഖാവായി കാണുന്ന ജി സുധാകരനെ വീട്ടില്‍ പോയി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഷാള്‍ അണിയിക്കുകയും ഏകാത്മ മാനവ ദർശനം എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം എന്നെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തിന്റെ പത്നിയുമായി ഒരു മണിക്കൂറോളം സംസാരിച്ചു. മനസു കൊണ്ട് ബി ജെ പി അംഗത്വം സ്വീകരിച്ചവരാണ് ജി സുധാകരനും അദ്ദേഹത്തിന്റെ ഭാര്യയും എന്നതില്‍ സംശയമില്ല എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Key Words: G Sudhakaran, CPM, BJP
COMMENTS