Former Karnataka CM S.M Krishna passes away
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മഹാരാഷ്ട്ര ഗവര്‍ണര്‍, എം.എല്‍.എ, എം.പി, സംസ്ഥാന മന്ത്രി, കെ.പി.സി.സി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന എസ്.എം കൃഷ്ണ ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
Keywords: S.M Krishna, Karnataka, Congress, B.J.P
COMMENTS