Filmmaker Shyam Benegal passed away
മുംബൈ: ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അങ്കുര്‍, മന്ഥന്‍, ഭൂമിക, മമ്മോ, സര്‍ദാരി ബീഗം, സുബൈദ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകപ്രശസ്തി നേടിയ സംവിധായകനാണ് ശ്യാം ബെനഗല്‍.
ഇതില്‍ മിക്ക ചിത്രങ്ങള്‍ക്കും ദേശീയ - അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് പത്മശ്രീ (1976), പത്മഭൂഷണ്‍ (1991) തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
Keywords: Shyam Benegal , Filmmaker, Passed away
COMMENTS