എരുമേലി: എരുമേലി പമ്പാവാലിയില്‍ തീര്‍ത്ഥാടകര്‍ക്ക് മേല്‍ കാര്‍ പാഞ്ഞു കയറി: 3 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് ട്രിച്ചി, താത്തുങ്കല്‍ പേട്ട...
എരുമേലി: എരുമേലി പമ്പാവാലിയില്‍ തീര്‍ത്ഥാടകര്‍ക്ക് മേല്‍ കാര്‍ പാഞ്ഞു കയറി: 3 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് ട്രിച്ചി, താത്തുങ്കല്‍ പേട്ട സ്വദേശികളായ ശരവണന്‍ (37), ശങ്കര്‍ (35), സുരേഷ് (39) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ സുരേഷിന്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.
പമ്പാവാലി പാലത്തിന് സമീപം വഴിവക്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീര്‍ത്ഥാടകര്‍ക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. കാര്‍ മുന്‍പില്‍ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീര്‍ത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.
Key Words: Erumeli Accident,
COMMENTS