തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. തിരുവമ്പാടി, പാറമേക്ക...
തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്നും, ഹൈക്കോടതി വിധി പ്രായോഗികമല്ലന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
Key Words : Elephant Procession, The Supreme Court, High Court
COMMENTS