തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്കു വര്‍ധന ബാധകമാണ്. ഇന്നലെ മുതല്‍ പ്രബല്യത്തില്‍ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും.
2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു.
2017-ല്‍ 4.77%, 2019-ല്‍ 7.32%, 2022-ല്‍ 6.59%, 2023-ല്‍ 3% എന്നിങ്ങനെയായിരുന്നു വര്‍ധന. ഉപഭോക്താക്കളുടെ എനര്‍ജി ചാര്‍ജിലും ഫിക്‌സഡ് ചാര്‍ഡിലും ഓപ്പണ്‍ അക്‌സസ് ഉപഭോക്താക്കളുടെ ക്രോസ് സബ്‌സിഡി സര്‍ചാര്‍ഡിലും വീലിങ് ചാര്‍ജിലും വര്‍ധന വരുത്തിയിരുന്നു.
2017-2018-ല്‍ യൂണിറ്റിന് 30 പൈസ, 2019-2020-ല്‍ യൂണിറ്റിന് 40 പൈസ, 2022-2023-ല്‍ യൂണിറ്റിന് 40.63 പൈസ, 2023- 24 താരിഫ് പരിഷ്‌കരണത്തിലൂടെ യൂണിറ്റൊന്നിന് 20 പൈസ എന്നിങ്ങനെയായിരുന്നു വര്‍ധനവ്. 2022-23ല്‍ വൈദ്യുതി വില്‍പനയിലൂടെ ലഭിച്ച തുക 18453.27 കോടി രൂപയായി വര്‍ധിച്ചിരുന്നു.
Key Words: Electricity Rates Hiked, BPL, KSEB
COMMENTS