കോതമംഗലം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ സംസകാരം നടത്തി. കോതമംഗലത്ത് ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ ഇന്നലെ രാത്രിയോടെ ബ...
കോതമംഗലം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ സംസകാരം നടത്തി. കോതമംഗലത്ത് ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ ഇന്നലെ രാത്രിയോടെ ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു എല്‍ദോസിനു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറുമണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലര്‍ച്ചെ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിച്ചത്.
ഇന്ന് കുട്ടമ്പുഴയിലും കോതമംഗലത്തും ജനകീയ ഹര്‍ത്താല്‍ നടക്കുകയാണ്. കോതമംഗലത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും തുടങ്ങിയിട്ടുണ്ട്.
27ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉറപ്പുകള്‍ നല്‍കിയതിന് പിന്നാലെ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കൈകൂപ്പി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസിന്റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ നാട്ടുകാര്‍ ആദ്യം രോഷം പ്രകടിപ്പിച്ചു.
Key Words: Wild Animal Attack , Kothamangalam
COMMENTS