Dileep Sabarimala VIP darshan controversy
തിരുവനന്തപുരം: നടന്‍ ദിലീപ് ശബരിമലയില്‍ വി.ഐ.പി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ 4 ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം കുറച്ചു നേരത്തേക്ക് ദര്‍ശനം തടസപ്പെട്ടതായി കണ്ടെത്തിയെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇവരുടെ വിശദീകരണം കേട്ടശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.
ഇതേതുടര്‍ന്ന് അഡ്മിനസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. സോപാനത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
Keywords: Sabarimala, Dileep, VIP Darshan, Devaswom board, High court
COMMENTS