കൊച്ചി: നടന്‍ ദിലീപ് ശബരിമലയില്‍ വിഐപി ദര്‍ശനം നടത്തിയതില്‍ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോര്‍...
കൊച്ചി: നടന്‍ ദിലീപ് ശബരിമലയില്‍ വിഐപി ദര്‍ശനം നടത്തിയതില്‍ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍. ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തില്‍ തുടര്‍ന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തില്‍ തുടര്‍ന്നതിനാല്‍ മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തില്‍ കാലതാമസമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ദിലീപിന്റേതിന് സമാനമായ പ്രവര്‍ത്തികള്‍ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.
കുട്ടികള്‍, പ്രായമായവര്‍, തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി എടുത്തുപറഞ്ഞു. ഇക്കാര്യം പൊലീസും ദേവസ്വം ബോര്‍ഡും ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Key words: Actor Dileep, Sabarimala VIP Darshan
COMMENTS