മുംബൈ: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഔദ്യോഗിക ഉത്തരം എത്തി. ദേവേന്ദ്ര ഫഡ്‌നാവീസ് തന്നെ. സത്യപ്രതി...
മുംബൈ: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഔദ്യോഗിക ഉത്തരം എത്തി. ദേവേന്ദ്ര ഫഡ്‌നാവീസ് തന്നെ. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന് മുംബൈ ആസാദ് മൈതാനത്ത് നടക്കും.
ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ അംഗീകാരം ലഭിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
അതേസമയം, നിയമസഭയില്‍ ബിജെപിയുടെ ചീഫ് വിപ്പായി ആശിഷ് ഷേലര്‍ ചുമതല വഹിക്കും. ഫഡ്‌നാവിസിന്റെ വസതിക്കുപുറത്ത് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്.
നാളെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആസാദ് മൈതാനത്ത് പുരോഗമിക്കുകയാണ്.
Key Words: Devendra Fadnavis, Chief Minister of Maharashtra
COMMENTS