Amrita School of Agriculture Science Coimbatore final year agriculture students conducted a demonstration on Azola cultivation and cattle disease
കോയമ്പത്തൂര്‍: അമൃത സ്‌കൂള്‍ ഒഫ് അഗ്രികള്‍ച്ചര്‍ സയന്‍സ് കോയമ്പത്തൂര്‍ അവസാന വര്‍ഷ കാര്‍ഷിക വിദ്യാര്‍ഥികള്‍ റൂറല്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി, അസോള കൃഷിയെയും കന്നുകാലി രോഗ പരിപാലനത്തെയും കുറിച്ച് പ്രഗതി നാച്ചുറല്‍ ഫാമില്‍ പ്രദര്‍ശനം നടത്തി.
വിദ്യാര്‍ത്ഥികള്‍ അസോള തടം തയ്യാറാക്കുന്ന പ്രക്രിയ പ്രദര്‍ശിപ്പിക്കുകയും ചെലവ് കുറഞ്ഞ കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഉയര്‍ന്ന പ്രോട്ടീന്‍ അക്വാട്ടിക് ഫെര്‍ണായ അസോളയുടെ ഗുണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
സാധാരണ കന്നുകാലി രോഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും എത്നോ-വെറ്ററിനറി മരുന്നുകള്‍ ഉപയോഗിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയും ചെയ്തു. രോഗ നിയന്ത്രണത്തിനുള്ള പ്രകൃതിദത്ത പ്രതിവിധികളും ചര്‍ച്ച ചെയ്തു.
സമതുലിതമായ പോഷണത്തിലൂടെയും ശരിയായ തീറ്റക്രമത്തിലൂടെയും കന്നുകാലികളുടെ പാലുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ഒരു തീറ്റ ഷെഡ്യൂള്‍ പങ്കിട്ടു. ജൈവ കര്‍ഷകരായ സമ്പത്ത് കുമാര്‍, മുത്തുരാമലിംഗം എന്നിവരുടെ സാന്നിധ്യത്തില്‍ സിറുകലന്തൈ വില്ലേജ് പ്രസിഡന്റ് ഗുണശേഖരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആധുനിക അറിവുകളും പരമ്പരാഗത രീതികളും പാലിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രയത്‌നം അഭിനന്ദിക്കപ്പെട്ടു.
കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍ (ഡീന്‍), റാവെ കോ ഓര്‍ഡിനേറ്റര്‍ ഡോ. ശിവരാജ് പി, ഫാക്കല്‍റ്റിമാരായ ഡോ. സത്യപ്രിയ, ഡോ. പാര്‍ത്ഥസാരഥി, ഡോ. മുരുഗശ്രീദേവി എന്നിവര്‍ നേതൃത്വം നല്‍കി.
കേരള വില്‍റ്റ് രോഗബാധ തമിഴ് കര്‍ഷകരെ വലയ്ക്കുന്നു
അമൃത സ്‌കൂള്‍ ഒഫ് അഗ്രിക്കള്‍ച്ചര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട്ടിലെ സിറുകലന്തൈ ഗ്രാമ പഞ്ചായത്തില്‍ ഗ്രാമവാസികളുമായി കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തിലും തുടര്‍ന്ന് നടന്ന പഠനങ്ങളിലും കേരള വില്‍റ്റ് എന്ന രോഗബാധയാണ് പ്രധാനമായും കൃഷിയിടങ്ങളെ ബാധിക്കുന്നത് എന്ന് കണ്ടെത്തി.
ചടങ്ങില്‍ ഡോ. സുധീഷ് മണലില്‍, ഡീന്‍, നേതൃത്വം നല്‍കിയ പരിപാടിയില്‍ ഡോ. ശിവരാജ് പി, ഡോ. സത്യപ്രിയ ഇ, ഡോ. പാര്‍ഥസാരഥി എസ്, ഡോ. മുരുഗ ശ്രീദേവി കെ എന്നിവര്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കി , കര്‍ഷകന്‍ മുത്തുരാമലിംഗം പരിപാടിയുടെ ഏകോപനം നടത്തി.
Summary: Amrita School of Agriculture Science Coimbatore final year agriculture students, as part of the Rural Agricultural Work Experience Programme, conducted a demonstration on Azola cultivation and cattle disease management at Pragati Natural Farm.
COMMENTS