Delhi excise policy case: Governor allowed ED to prosecute Arvind Kejriwal
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മദ്യനയ കേസില്‍ വീണ്ടും കുരുക്കില്‍. ഡല്‍ഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണര്‍ വി.കെ സക്‌സേനയാണ് ഇതുസംബന്ധിച്ച് ഇഡിക്ക് അനുമതി നല്‍കിയത്. ഇ.ഡി നല്‍കിയ അപേക്ഷയിലാണ് നടപടി.
അതേസമയം കേസില്‍ കെജരിവാളിനെ കഴിഞ്ഞ മാര്‍ച്ച് 21 ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെജരിവാളിനെ വീണ്ടും കുരുക്കാനുള്ള വിഷയങ്ങള്‍ അരങ്ങേറുന്നത്.
എ.എ.പി നേതാക്കള്‍ മദ്യ കമ്പനികളില്‍ നിന്ന് 100 കാടി കോഴ വാങ്ങി അഴിമതി നടത്തിയെന്നതാണ് കേസ്. എന്നാല്‍ വിഷയം വിവാദമായതോടെ എ.എ.പി സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു.
Keywords: Delhi excise policy case, Governor, ED, Arvind Kejriwal, Prosecute
COMMENTS