കൊച്ചി: എഡിഎം നവീന്‍ ബാബിവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിഴവു സംഭവിച്ചിട്ടുണ്ടെങ്കില്‍ കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ. അ...
കൊച്ചി: എഡിഎം നവീന്‍ ബാബിവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിഴവു സംഭവിച്ചിട്ടുണ്ടെങ്കില്‍ കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്നു കോടതി പറഞ്ഞാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നു സിബിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ.കെ.പി.സതീശന്‍ അറിയിച്ചു.
എന്നാല്‍ സിബിഐ തയ്യാറാണോ എന്നല്ല, മറിച്ച് കേസില്‍ സിബിഐ അന്വേഷണം വേണോ എന്നാണ് പരിശോധിക്കുന്നതെന്നു കോടതി വ്യക്തമാക്കി.
അതേസമയം അന്വേഷണത്തില്‍ പിഴവുകളില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം കൃത്യമായാണ് മുന്നോട്ടുപോകുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
Key Words: Death of Naveen Babu, CBI, Investigation, Kerala Government
COMMENTS