തിരുവനന്തപുരം: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിന്‍വലിച്ച് സിപിഎം നേതാവ് പി മോഹനന്‍. അപൂര്‍വം ചിലയിടങ്ങളില്‍...
തിരുവനന്തപുരം: മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിന്‍വലിച്ച് സിപിഎം നേതാവ് പി മോഹനന്‍. അപൂര്‍വം ചിലയിടങ്ങളില്‍ അത്തരക്കാര്‍ നുഴഞ്ഞു കയറുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് പി മോഹനന്‍ ഇന്ന് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മെക് സെവന്‍ എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനന്‍ നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതില്‍ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്. പിന്നാലെ മതസംഘടനകളും ബിജെപിയും അതിനെ പിന്തുണച്ചു.
വ്യായാമ പരിശീലന പരിപാടിയെ ഒരു സമുദായവുമായി കൂട്ടിച്ചേര്‍ത്ത് തീവ്രവാദ നിറം ചാര്‍ത്തിയത് ശരിയല്ല എന്ന പാര്‍ട്ടിക്കുള്ളിലെ നിലപാട് പരിഗണിച്ചാണ് ഇപ്പോള്‍ പി മോഹനന്‍ തിരുത്തുമായി വന്നത്.
Key Words: CPM leader P Mohanan, Controvercial Remark, Mech 7, Exercise Training, Terrorists
COMMENTS