CPI road protest in Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും റോഡ് കയ്യടക്കി ഇടതു സംഘടന. സെക്രട്ടേറിയറ്റിനു മുന്നില്‍ ഗതാഗതം തടസപ്പെടുത്തി സി.പി.ഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ രാപ്പകല്‍ സമരം തുടങ്ങി.
നടപ്പാത പൂര്‍ണ്ണമായും കയ്യേറി റോഡിന്റെ പകുതിയോളം കയ്യേറിയാണ് സമരം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സംരക്ഷണത്തിനായുള്ള സമരമാണിത്. ബിനോയ് വിശ്വമാണ് സമരത്തിന്റെ ഉദ്ഘാടകന്‍.
വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സി.പി.എം സമ്മേളനം നടത്തിയതിന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് തൊട്ടു പിന്നാലെയാണ് വീണ്ടും റോഡ് കയ്യേറി സമരം നടക്കുന്നത്.
അതേസമയം വിഷയത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കാല്‍നട യാത്രക്കാര്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കിയതിന് കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് കേസ്.
Keywords: High court, CPI, Thiruvananthapuram, Road protest
COMMENTS