തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന് നിര്‍ദേശം നല്‍കി സി പി ഐ. നേതൃ തലത്തിലുളളവര്‍ മദ്യപിച്ച് പൊതുജന മധ്യത്തില്‍ ...
തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന് നിര്‍ദേശം നല്‍കി സി പി ഐ. നേതൃ തലത്തിലുളളവര്‍ മദ്യപിച്ച് പൊതുജന മധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പെരുമാറരുതെന്നും സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച രേഖയില്‍ നിര്‍ദ്ദേശിക്കുന്നു.
പാര്‍ട്ടി ഘടകങ്ങള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധിയും സി പി ഐ ഉയര്‍ത്തി. ബ്രാഞ്ചുകള്‍ക്ക് ഒരാളില്‍ നിന്ന് പരമാവധി 3000 രൂപ വരെ സ്വീകരിക്കാം. നേരത്തെയിത് 1000 രൂപയായിരുന്നു.
ലോക്കല്‍ കമ്മിറ്റികള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവന 10000 രൂപയാണ്. മണ്ഡലം കമ്മിറ്റികള്‍ക്ക് ഒരാളില്‍ നിന്ന് പരമാവധി 50000 രൂപ വരെ പിരിച്ചെടുക്കാം. ജില്ലാ കമ്മിറ്റികള്‍ക്ക് ഒരാളില്‍ നിന്നും പിരിച്ചെടുക്കാം.
Key Words: CPI Party, Alcohol
COMMENTS