ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭരണഘടന സ്ത്രീകളുടേത് കൂടിയാണ്. 75 കൊല്ലത്തെ യാത്ര ഉത്സവമ...
ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഭരണഘടന സ്ത്രീകളുടേത് കൂടിയാണ്. 75 കൊല്ലത്തെ യാത്ര ഉത്സവമായി ആഘോഷിക്കണം. അസാധാരണമായ യാത്രയാണിത്. ഭരണഘടനാ ശില്‍പികളുടെ ആഗ്രഹം നിറവേറ്റി. രാജ്യ പുരോഗതിയ്ക്ക് അടിത്തറയായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ജനാധിപത്യ ഘടന അതിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ 'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചുവെന്നും മോദി കുറ്റപ്പെടുത്തി. ഒരേ കുടുംബം 55 വര്‍ഷം ഭരിച്ചുവെന്നും ഇക്കാലയളവില്‍ ഭരണഘടന തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ദുഷിച്ച ചിന്തകളും ദുഷ്പ്രവൃത്തികളും വികൃതികളുമുള്ള ഈ കുടുംബത്തിന്റെ പാരമ്പര്യം രാജ്യത്തെ പല പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. ഈ കുടുംബം എല്ലാ തലത്തിലും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും അവരുടെ ഭരണകാലത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ രാജ്യക്കാര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചുവെന്നും സ്വന്തം കാര്യം ചെയ്യാനുള്ള ഭരണഘടനയുടെ അടിസ്ഥാന തത്വം അവഗണിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നെഹ്റു തുടങ്ങിവെച്ച പാരമ്പര്യം, ഇന്ദിര മുന്നോട്ട് കൊണ്ടുപോവുകയും, രാജീവ് ഗാന്ധി ഭരണഘടനയ്ക്ക് മറ്റൊരു കനത്ത പ്രഹരം നല്‍കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സമത്വ ബോധത്തെ വ്രണപ്പെടുത്തുക. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുക എന്ന ദൗത്യം ഭരണഘടനയുടെ അന്തസ്സിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നല്‍കിയത്, എന്നാല്‍ വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി ഭരണഘടനയുടെ ആത്മാവിനെ ബലികഴിച്ച് മതമൗലികവാദികള്‍ക്ക് മുന്നില്‍ തലകുനിച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Key Words: Congress , Constitution, Rajiv Gandhi , Narendra Modi
.
COMMENTS