Congress launches nationwide protest against Amit Shah
ന്യൂഡല്‍ഹി: ഡോ. ബി.ആര്‍ അംബേദ്കര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അമിത് ഷായ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി തെരുവുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മാത്രമല്ല അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കും.
പ്രതിഷേധത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംബേദ്കര്‍ പ്രതിമയില്‍ പൂക്കളര്‍പ്പിക്കും. ഭരണഘടനാ ചര്‍ച്ചയിലാണ് കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷാ അംബേദ്കര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
`അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനു പകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു' എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു.
Keywords: Congress, Nationwide, Amit Shah, Protest, Ambedkar
COMMENTS