മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നാള്‍ക്കുനാള്‍ മുറുകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആരെത്തുമെന്ന ചര്...
മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നാള്‍ക്കുനാള്‍ മുറുകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആരെത്തുമെന്ന ചര്‍ച്ചകള്‍ സജീവം. എങ്കിലും ഡിസംബര്‍ രണ്ടോ മൂന്നോ തീയതികളില്‍ ചേരുന്ന യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് അന്തിമമാക്കുമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
'മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് അന്തിമമായി പ്രഖ്യാപിച്ചു. പുതിയ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഡിസംബര്‍ രണ്ടിനോ മൂന്നിനോ നടക്കും. 'ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മുഖ്യമന്ത്രിയുടെ പേര് സംബന്ധിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൈക്കൊള്ളുന്ന തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .
COMMENTS