പത്തനംതിട്ട: റാന്നിയില്‍ ക്രൂരമായ കൊലപാതകം. കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തന...
പത്തനംതിട്ട: റാന്നിയില്‍ ക്രൂരമായ കൊലപാതകം. കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട റാന്നി മന്ദമരുതിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചെത്തോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.
ബിവറേജസ് മദ്യവില്‍പനശാലയ്ക്ക് മുന്നിലുണ്ടായ വഴക്കും തുടര്‍ന്നുണ്ടായ വിദ്വേഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് റാന്നി പോലീസിന്റെ നിഗമനം. അജോയ്, ശ്രീക്കുട്ടന്‍, അരവിന്ദ് എന്നിവരാണ് പ്രതികള്‍. യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ കാര്‍ ഉപേക്ഷിച്ച് യുവാക്കള്‍ ഒളിവിലാണ്.
Key Words: Clash, Liquor Shop, Murder, Ranni
COMMENTS