കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ തിരുപ്പിറവി ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പാതിരാ കുര്‍ബാനയും നടക്കുക...
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ തിരുപ്പിറവി ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പാതിരാ കുര്‍ബാനയും നടക്കുകയാണ്. ആസ്‌ട്രേലിയയില്‍ ആണ് ക്രിസ്മസ് ദിന പ്രാര്‍ത്ഥനകള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളിലെ സമയ ക്രമയത്തിനനുസരിച്ച് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടന്നു വരുന്നു.
സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബ്ബാനയും പ്രാര്‍ത്ഥനകളും നടന്നു. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന എല്‍ദോ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുര്‍ബാന നിര്‍വഹിച്ചു.
കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്ബിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുര്‍ബാന നടന്നു. എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലിലും സ്‌നേഹ സന്ദേശവുമായി പാതിരാ കുര്‍ബാന നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്.
Key Words: Christmas
COMMENTS