ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ഇനി വാട്സ്ആപ്പിലും ഫോണിലും പ്രയോജനപ്പെടുത്താം. 1-800 ചാറ്റ് ജി.പി.ടി എന്ന് പേരിട്ട പുതിയ സംവിധാനം വഴി ഫോണ്‍ കോളി...
ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ഇനി വാട്സ്ആപ്പിലും ഫോണിലും പ്രയോജനപ്പെടുത്താം. 1-800 ചാറ്റ് ജി.പി.ടി എന്ന് പേരിട്ട പുതിയ സംവിധാനം വഴി ഫോണ്‍ കോളിലൂടെ ചാറ്റ് ജി.പി.റ്റിയുമായി സംസാരിക്കാനും വാട്സ്ആപ്പ് വഴി മെസേജ് ചെയ്യാനും കഴിയും. സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന ഒരു കോണ്‍ടാക്ട് പേഴ്സണായി ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാന്‍ കഴിയുമെന്ന് സാരം.
ഉപയോക്താക്കള്‍ക്ക് പ്രത്യേക ആപ്പോ അക്കൗണ്ടോ ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ മാറ്റം. എന്നാല്‍ ഈ സേവനങ്ങള്‍ പൂര്‍ണമായി ലഭ്യമാകണമെങ്കില്‍ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണം.
ആദ്യഘട്ടത്തില്‍ പ്രതിമാസം 15 മിനിറ്റാണ് ഫോണ്‍ വിളിക്കാന്‍ കഴിയുക. പഴയകാല ലാന്‍ഡ് ഫോണില്‍ നിന്ന് വരെ ഈ നമ്പരിലേക്ക് വിളിച്ച് ചാറ്റ് ജി.പി.ടി സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ഇതേ നമ്പരില്‍ വാട്സ്ആപ്പ് മെസേജ് ചെയ്താലും മറുപടി തരും. ഇതിനായി ആദ്യം അവര്‍ തരുന്ന നമ്പര്‍ ഫോണില്‍ കോണ്‍ടാക്ടായി സേവ് ചെയ്യണം. പിന്നെ ലോകത്തെവിടെ നിന്നും ചാറ്റ് ജി.പി.ടിയുമായി ചാറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക അക്കൗണ്ട് നിര്‍മിക്കേണ്ടതില്ല.
Key Words: Chat GPT, WhatsApp
COMMENTS