Suresh Gopi MP gets party approval to return to acting
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനയത്തിലേക്ക് വീണ്ടും തിരികെയെത്തുന്നു. സുരേഷ് ഗോപിക്ക് വീണ്ടും അഭിനയിക്കാന്‍ ബി.ജെ.പി ഉന്നത നേതൃത്വം അനുമതി നല്‍കി.
ഏറ്റെടുത്ത പല പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാനായി അഭിനയം ഒഴിവാക്കാനാവില്ലെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തിന് ആദ്യം കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ അവസാനം സമ്മതിക്കുകയായിരുന്നു. ഔദ്യോഗിക അനുമതി ഉടന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ഷെഡ്യൂളില്‍ എട്ടു ദിവസമാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് നീണ്ടുപോയുരുന്നത്. അതിനുവേണ്ടി അദ്ദേഹം താടി നീട്ടി വളര്‍ത്തിയിരുന്നു.
എന്നാല്‍ കേന്ദ്രം അനുകൂല നിലപാട് എടുക്കാത്തതിനെ തുടര്‍ന്ന് താടി കളഞ്ഞിരുന്നെങ്കിലും വീണ്ടും വളര്‍ത്താന്‍ തുടങ്ങി. ഷൂട്ടിങ് ഈ മാസം 29 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കുകയാണ്.
Keywords: Suresh Gopi MP, B.J.P, Approval, Acting,
COMMENTS