വത്തിക്കാന്‍ : ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ശനിയാഴ്ച വത്തിക്കാനില്‍ നടക്കും. ശനിയാഴ്ച രാത്രി ഇന്ത്യന...
വത്തിക്കാന്‍ : ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ശനിയാഴ്ച വത്തിക്കാനില്‍ നടക്കും. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതിനാണ് ചടങ്ങുകള്‍ നടക്കുക. സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപത് പേര്‍ക്കൊപ്പം കര്‍ദിനാളായി ഉയര്‍ത്തും.
തുടര്‍ന്ന് ഇവര്‍ മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് ഇവരെല്ലാം, ചേര്‍ന്ന് മാര്‍പാപ്പയോടൊത്ത് കുര്‍ബാന അര്‍പ്പിക്കും.
കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെ കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
Key Words: Cardinal Ordination, Archbishop Mar George Koovakkad
COMMENTS