ആലപ്പുഴ: ആലപ്പുഴ കളര്‍കോട് നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചുകയറി. അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് അതിദാരുണാന്ത്യം...
ആലപ്പുഴ: ആലപ്പുഴ കളര്‍കോട് നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചുകയറി. അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് അതിദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം വൈറ്റിലയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. 7 യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് ഗതാഗതക്കുണ്ടായി.
Key Words: Accident, Alappuzha, KSRTC, MBBS Students, Death
COMMENTS