ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാല്‍പതോളം സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂള്‍ പരിസരത്ത് ബോംബ് വച്ചി...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാല്‍പതോളം സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂള്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്‌ഫോടനമുണ്ടായാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. പണം ആവശ്യപ്പെട്ടാണ് ഭീഷണി.
ആര്‍കെ പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിം വിാഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ തിരികെ വീട്ടിലേക്ക് അയയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാല്‍പ്പതിലധികം സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്.
സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസ്.
രണ്ടുമാസം മുമ്പ് രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ഇത്തരത്തില്‍ ഭീഷണി സന്ദേശമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ സംഭവം.
Key Words: Bomb Threats, Schools, Delhi
 

 
							     
							     
							     
							    
 
 
 
 
 
COMMENTS