ന്യൂഡല്‍ഹി: അസമില്‍ ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഹിമ...
ന്യൂഡല്‍ഹി: അസമില്‍ ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി. നേരത്തേ, ക്ഷേത്രങ്ങള്‍ക്കു സമീപമുള്‍പ്പെടെ ബീഫ് നിരോധിച്ച നിയമമാണ് ഭേദഗതി ചെയ്തത്.
''റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച നിലവിലെ നിയമം ശക്തമാണ്.
എന്നാല്‍ റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍, മതപരമോ സാമൂഹികമോ ആയ സമ്മേളനങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് കഴിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചു.
'' ഹിമന്ത ബിശ്വ ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹിയിലുള്ള ഹിമന്ത, ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.
Key Words: Beef, Ban, Assam
COMMENTS