ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീത...
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം വീട് ആക്രമിച്ചു. ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് വീട് അതിക്രമിച്ചു കയറിയത്.
മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘം പ്രതിഷേധിച്ചത്.
Key words: Attack, Allu Arjun, Security Issue
COMMENTS