തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന...
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
26ന് കര്‍ണാടകയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പ്രതിഷേധം തുടരുന്നത് ചര്‍ച്ച ചെയ്യും. അംബേദ്കര്‍ വിവാദത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിഎസ്പിയും ഇന്ന് പ്രതിഷേധിക്കും. അതിനിടെ, അംബേദ്കര്‍ വിവാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍-പ്രതിപക്ഷ സംഘര്‍ഷം രൂക്ഷമായതോടെ അന്വേഷണം ഇഴയുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് ഇതുവരെ കേസെടുത്തിട്ടില്ല.
Key Words: Amit Shah, Ambedkar Controversy, Congress Protest
COMMENTS