Ambedkar remarks: Congress protest against Amit Shah
ന്യൂഡല്‍ഹി: അംബേദ്കര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ നീല വസ്ത്രം ധരിച്ച് അംബേദ്കറുടെ ചിത്രമടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് ഇന്ത്യാ മുന്നണി നേതാക്കള്‍ പ്രതിഷേധം നടത്തിയത്.
അതേസമയം വിഷയം കടുക്കുമെന്നായപ്പോള്‍ ഗാന്ധി കുടുംബം മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ പ്രതിഷേധം ആരംഭിച്ചു. അംബേദ്കറെ സ്ഥിരമായി അധിക്ഷേപിക്കുന്നത് ഗാന്ധി കുടുംബമാണെന്നു കാട്ടിയാണ് പ്രതിഷേധം.
ഇതോടെ പ്രിയങ്ക ഗാന്ധി എം.പിയുടെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് എംപിമാര്‍ ഇവര്‍ക്കൊപ്പം കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് പോകാന്‍ തുനിഞ്ഞ കോണ്‍ഗ്രസ് എംപിമാരെ ബി.ജെ.പി എംപിമാര്‍ തടയുകയും പിടിച്ചു തള്ളുകയും ചെയ്തത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. ഇതേതുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവച്ചു.
Keywords: Ambedkar remarks, Protest, India, Congress, BJP
COMMENTS