ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍വാസത്തിനു ശേഷം നടന്‍ അല്ലു അര്‍ജുന്‍ മോചിതനായി. പുഷ്പ 2 പ്രദര്‍ശനത്തിനിടെ സന്ധ്യ തിയേറ്ററില്‍ തിരക്കില്‍പ്പ...
ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍വാസത്തിനു ശേഷം നടന്‍ അല്ലു അര്‍ജുന്‍ മോചിതനായി.
പുഷ്പ 2 പ്രദര്‍ശനത്തിനിടെ സന്ധ്യ തിയേറ്ററില്‍ തിരക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ഇന്നലെയാണ് നടന്‍ അറസ്റ്റിലായത്. 14 വിദസം റിമാന്‍ഡ് ചെയ്‌തെങ്കിലും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ശേഷം നടന്‍ അല്ലു അര്‍ജുന്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കാത്തതിനാലാണ് താരം ഇന്നലത്തെ രാത്രിമുഴുവന്‍ ജയിലില്‍ തുടരേണ്ടി വന്നത്.
50,000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ജയിലില്‍ നിന്ന് പുറത്തിയ നടന്‍ തന്റെ കാറില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. നടനെ മോചിപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.
ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇന്നലെ അല്ലു അര്‍ജുന്‍ ഉണ്ടായിരുന്നത്. നടനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ജയിലിലെത്തിയിരുന്നു.
Key Words: Allu Arjun, Jail, Arrest
COMMENTS