M.R Ajith Kumar set to become DGP
തിരുവനന്തപുരം: നിരവധി ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കറ്റം നല്‍കുന്നു. ഇതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ഡി.ജി.പി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലായ് 1ന് വിരമിക്കുന്ന ഒഴിവിലാക്കാണ് എം.ആര്‍ അജിത് കുമാര്‍ വരുന്നത്.
ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി ആരോപണങ്ങളാണ് അജിത് കുമാര്‍ നേരിടുന്നത്. ഇതിനെയെല്ലാം നിസാരവല്‍ക്കരിച്ചുകൊണ്ടാണ് നടപടി.
Keywords: ADGP M.R Ajith Kumar, DGP, Government,
COMMENTS