തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്...
തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് മഅ്ദനി. രക്തസമ്മര്‍ദം നിയന്ത്രണാതീതമായി തുടരുകയാണ്. ബി.പി. നിയന്ത്രണ വിധേയമാകാത്തതിനാല്‍ കടുത്ത അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ആഴ്ചളായി ബി.പി. ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു എന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് ഇപ്പോള്‍ അദ്ദേഹം.
Key Words: Madani, Health Conditio, ICU


COMMENTS