Actress Meena Ganesh passes away
പാലക്കാട്: മുതിര്‍ന്ന നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു.
പരേതനായ സിനിമാ നാടക നടന്‍ എ.എന്‍ ഗണേഷ് ഭര്‍ത്താവും സംവിധായകന്‍ മനോജ് ഗണേഷ് മകനുമാണ്. സംസ്‌കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും.
പത്തൊന്‍പതാം വയസില്‍ നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ മീന ഗണേഷ് തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. നടന്‍ കലാഭവന്‍ മണിയുടെ അമ്മയായി നിരവധി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. നിരവധി സീരിയലുകളിലും അവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടി കുട്ടന്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകള്‍. ഒട്ടേറെ അവാര്‍ഡുകളും മീന ഗണേഷിനെ തേടിയെത്തിയിട്ടുണ്ട്.
Keywords: Meena Ganesh, Passed away, Palakkad
COMMENTS