Actress attacked case
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇതു സംബന്ധിച്ച് അതിജീവിത വിചാരണ കോടതിയില്‍ നോട്ടീസ് നല്‍കി. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുകയാണെന്നും അതിനാല്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെയെന്നും അപേക്ഷയില്‍ പറയുന്നു.
ഇന്നലെ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയ്‌ക്കെതിരെയും നടി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ഇതും ഇന്നത്തെ അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ അന്തിമ വാദം ആരംഭിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. വാദം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.
Keywords: Actress attacked case, Open Court, Actress, Notice
COMMENTS