Actor Rajesh Madhavan marries Deepthi Karat
കൊച്ചി: നടനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച രാജേഷ് മാധവന്‍ പിന്നീട് നടനായും, അസിസ്റ്റന്റ് ഡയറക്ടറായും കാസ്റ്റിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
മഹേഷിന്റെ പ്രതികാരം, കനകം കാമിനി കലഹം, 18 പ്ലസ്, നീല വെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ നടനാണ് രാജേഷ് മാധവന്‍. അടുത്തു തന്നെ ഒരു ചിത്രം സംവിധാനവും ചെയ്യും.
ദീപ്തി ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, ദഹാഡ്, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍, ദഹാഡ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറും ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.
Keywords: Actor Rajesh Madhavan, Deepthi Karat, Marriage
COMMENTS