Actor & MVD officer K.Manikandan suspension
പാലക്കാട്: കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്ത കേസില്‍ നടനും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന് സസ്‌പെന്‍ഷന്‍. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചേയ്തതിന് പിന്നാലെയാണ് മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടില്‍ റെയ്ഡ് നടന്നത്. ഇവിടെ നിന്നും 1.90 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു.
പണത്തിനു പുറമെ മൊബൈല്‍ഫോണ്‍, മറ്റ് രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ആട് 2, ജാനകീജാനെ, അഞ്ചാം പാതിര തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് മണികണ്ഠന്.
Keywords: K.Manikandan, MVD officer, Actor, Suspension, FIR
COMMENTS