ഗുരുവായൂര്‍: നടന്‍ കാളിദാസ് ജയറാമും താരിണി കലിംഗരാരും ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹിതരായി. കഴുത്തില്‍ താലിചാര്‍ത്തി. രാവിലെ 7.15നും എട്ടിന...
ഗുരുവായൂര്‍: നടന്‍ കാളിദാസ് ജയറാമും താരിണി കലിംഗരാരും ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹിതരായി. കഴുത്തില്‍ താലിചാര്‍ത്തി.
രാവിലെ 7.15നും എട്ടിനുമിടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. കാളിദാസിന്റെ അനുജത്തി മാളവികയും ഏതാനും മാസം മുമ്പ് ഗുരുവായൂരില്‍ വിവാഹിതയായിരുന്നു.
ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ട് പഞ്ചകച്ചം രീതിയില്‍ ഉടുത്ത് മേല്‍മുണ്ടും ധരിച്ചായിരുന്നു കാളിദാസ് വിവാഹ വേദിയിലെത്തിയത്. പീച്ച് നിറത്തിലുള്ള സാരിയിലായിരുന്നു താരിണി. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
വെള്ളിയാഴ്ച്ച ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. ചലച്ചിത്ര, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ വിവാഹത്തില്‍ സംബന്ധിച്ചു.
നീലഗിരി സ്വദേശിയാണ് താരിണി. 2019ല്‍ മിസ് തമിഴ്നാട് ആയിരുന്നു. പിന്നീട് മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പുമായി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിലും താരിണി പങ്കെടുത്തിരുന്നു.
Summary: Actor Kalidas Jayaram and Tarini Kalingara got married at Guruvayur temple. The marriage took place between 7.15 am and 8 am. Kalidas's younger sister Malavika also got married in Guruvayur a few months ago. Tarini hails from the Nilgiris. She was Miss Tamil Nadu in 2019. Later, she became the first runner-up of Miss South India. Tarini also participated in the Miss Diva Universe 2022 beauty pageant.
COMMENTS