കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബ...
കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡും പൊലീസും വിശദീകരണം നല്‍കും.
നടന്‍ ദിലീപിന്റെ ദര്‍ശന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹാജരാക്കും. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹര്‍ജിയില്‍ ദിലീപിനെ സ്വമേധയാ കക്ഷി ചേര്‍ക്കുന്നതിലും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിലും ഹൈക്കോടതി തീരുമാനമെടുത്തേക്കും.
ദിലീപ് ശബരിമലയില്‍ എത്തിയത് സാധാരണ ഭക്തനെന്ന നിലയിലാണെന്നും മുന്‍കൂട്ടി അറിയിപ്പ് കിട്ടിയില്ലെന്നും ശബരിമല എക്സിക്യൂട്ടീവ് മുരാരി ബാബു പറഞ്ഞു. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Actor Dileep, Controversial VIP Darshan, Sabarimala, High Court
COMMENTS