Actor Allu Arjun arrested for woman's death during Pushpa 2 release
ഹൈദരാബാദ്: പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ കേസിലാണ് അറസ്റ്റ്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ചികട്പല്ലി പൊലീസ് സ്റ്റേഷനിലേക്കാണ് നടനെ കൊണ്ടുപോയത്.
അതേസമയം തിയേറ്ററില്‍ താനെത്തുന്ന വിവരം തിയേറ്റര്‍ ഉടമകളെയും പൊലീസിനെയും അറിയിച്ചിരുന്നെന്നും അതിനാല്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Keywords: Allu Arjun, Arrest, Hyderabad, Pushpa 2 release
COMMENTS